വാക്കുകളുടെ ഉറവിടം എന്നും ചരിത്രമാണ്. ഒരു വാക്ക് അതിന്റെ അർത്ഥപൂർണതയിലേക്ക് മാറുന്നതെങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ?. സാഹിത്യപരമായി പറയുമ്പോൾ വാക്കുകളുടെ ഉറവിടം എന്നത് എന്റെ മനസ്സാണെന്ന് പറയും. എന്നാൽ വാക്കുകൾ അതിന്റെ നിറമാർന്ന അർത്ഥത്തിലേക്ക് മാറുന്നതെങ്ങനെയെന്ന് ചിലപ്പോൾ നമ്മൾ തന്നെ അത്ഭുതപ്പെടാറുണ്ട്.
ഭാഷകളെയും ഭാഷകളുടെ നാൾവഴികളെയും മനസ്സിലാക്കി, പഠനങ്ങൾ നടത്തി എങ്ങനെ, എവിടെ ഉപയോഗിക്കണം എന്നതിനെയെല്ലാം കുറിച്ച് വിശദമായ വിവരങ്ങൾ ഉള്ളവർ കുറവാണ്. വളരെ പഴക്കമുള്ള ഭാഷകളെ കുറിച്ച് പലർക്കും ഇപ്പോഴും അറിവുണ്ടാകില്ല. ഭാഷകളെക്കുറിച്ച് ഒരു താരതമ്യ പഠനം നടത്തേണ്ടത് ഭാഷാശാസ്ത്രത്തിന്റെ ആവശ്യകതയാണ്.
വാക്കുകൾക്ക് ചിലപ്പോൾ ഉദ്ദേശിക്കുന്ന അർത്ഥമായിരിക്കില്ല ലഭിക്കുക. ഉദാ: കൊന്ത എന്ന വാക്കിന് യഥാർത്ഥത്തിൽ പ്രാർത്ഥന എന്നാണ് അർത്ഥം വരുന്നത്. പരിചിതമായതും അസാധാരണവുമായ വാക്കുകളുടെ അർത്ഥവത്തായ ഉത്ഭവ സ്ഥാനം തേടിയുള്ള യാത്ര അവസാനിക്കുന്നത് 18ആം നൂറ്റാണ്ടിലാണ്. ഭാഷാപരമായ പരിണാമവും ആരംഭിക്കുന്നത് അവിടെ നിന്നാണ്.