വയലാര്‍ സാഹിത്യ അവാര്‍ഡ്

25,000 രൂപയും പ്രശസ്തി പത്രവും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത വെങ്കല ശില്‍പവും.അടങ്ങുന്ന ഈ സാഹിത്യ പുരസ്കാരം മലയാളത്തിലേ ഏറ്റവും വിലമതിക്കുന്ന അവാര്‍ഡുകളിലൊന്നാണ്- സമ്മാനത്തുകയുടെ കാര്യത്തിലല്ല,ഗരിമയുടെകാര്യത്തില്‍ !

"കാലമാണവിശ്രമം പായുമെന്നശ്വം,സ്നേഹ-
ജ്വാലയാണെന്നില്‍ കാണും ചൈതന്യം സനാതനം'

എന്ന വയലാറിന്‍റെ ഈരടി ശില്പത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

അഭിപ്രായ വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ ലഭിക്കുന്ന അഞ്ചു കൃതികള്‍ വിദഗ്ധരായ 20 പേരുടെ പരിശോധനയ്ക്ക് അയയ്ക്കുന്നു. കൃതികള്‍ക്ക് ഒരു മുന്‍ഗണനാക്രമവും

ഗ്രന്ഥകാരന്‍റെ മൊത്തം സാഹിത്യസംഭാവനകള്‍ ഉള്‍പ്പൈടെ ഗുണദോഷനിരൂപണക്കുറിപ്പും എഴുതി വാങ്ങും.

ഒന്നാം സ്ഥാനത്തിന് 11 പോയിന്‍റ് രണ്ടാം സ്ഥാനത്തിന് 7 പോയിന്‍റ്മൂന്നാം സ്ഥാനത്തിന് 3 പോയിന്‍റ് എന്ന ക്രമത്തില്‍ വിലയിരുത്തി ഏറ്റവും കൂടുതല്‍ പോയിന്‍റ് ലഭിക്കുന്ന 3 കൃതികള്‍ ജഡ്ജിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുന്നു.ഇതില്‍ നിന്നാണ് വയലാര്‍ പുരസ്കാരത്തിനര്‍ഹമായ കൃതി തെരഞ്ഞെടുക്കുന്നത്.

പ്രഥമപരിശോധനയില്‍ പങ്കെടുത്തവരുടെ പേരുവിവരം രഹസ്യമാണ്.


വയലാര്‍ പുരസ്കാരം ലഭിച്ച കൃതികള്‍ 2007

അഗ്നിസാക്ഷി -ലളിതാംബിക അന്തര്‍ജ്ജനം-1977
ഇനി ഞാനുറങ്ങട്ടെ -പി കെ ബാലകൃഷ്ണന്‍-1978
യന്ത്രം- മലയാറ്റൂര്‍ രാമകൃഷ്ണന്‍-1979
കയര്‍ - തകഴി ശിവശങ്കരപ്പി ള്ള -1980
മകരക്കൊയ്ത്ത് -വൈലോപ്പിള്ളില്‍ ശ്രീധരമേനോന്‍-1981
ഉപ്പ് -ഒ.എന്‍ വി. കുറുപ്പ്-1982
അവകാശികള്‍- വിലാസിനി (എം.കെ. മേനോന്‍)-1983
അമ്പലമണി - സുഗതകുമാരി -1984
രണ്ടാമൂഴം- എം.ടി വാസുദേവന്‍ നായര്‍ -1985
സഫലമീ യാത്ര- എന്‍ എന്‍ കക്കാട് -1986
പ്രതിപാത്രം ഭാഷണഭേദം- എന്‍ കൃഷ്ണപിള്ള-1987
തിരുനെല്ലൂര്‍ കരുണാകരന്‍റെ കവിതകള്‍ -തിരുനെല്ലൂര്‍ കരുണാകരന്‍-1988
തത്ത്വമസി - സുകുമാര്‍ അഴീക്കോട്-1989
മുന്‍പേ പറക്കുന്ന പക്ഷികള്‍ -സി രാധാകൃഷ്ണന്‍-1990
ഗുരുസാഗരം- ഒ.വി.വിജയന്‍-1991
ചങ്ങമ്പുഴ: നക്ഷത്രങ്ങളുടെ സ്നേഹഭാജനം- പ്രഫ എം.കെ സാനു-1992
മരുഭൂമികള്‍ ഉണ്ടാകുന്നത് -ആനന്ദ്-1993
ഗുരു -കെ സുരേന്ദ്രന്‍-1994
അരങ്ങു കാണാത്ത നടന്‍- തിക്കോടിയന്‍-1995
ഒരു സങ്കീര്‍ത്തനം പോലെ -പെരുമ്പടവം ശ്രീധരന്‍-1996
നീര്‍മാതളം പൂത്ത കാലം -മാധവിക്കുട്ടി -1997
സൃഷ്ടിയും സ്രഷ്ടാവും- പ്രഫ എസ് ഗുപ്തന്‍ നായര്‍ -1998
തട്ടകം -കോവിലന്‍-1999
ദേവസ്പന്ദനം- എം.വി.ദേവന്‍-2000
പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക് -ടി.പദ്മനാഭന്‍-2001
അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1990-1999-അയ്യപ്പപ്പണിക്കര്‍ -2002
എം. മുകുന്ദന്‍- കേശവന്‍റെ വിലാപം 2003
സാറാ ജോസഫ് - ആലഹയുടെ പെണ്മക്കള്‍ 2004
സച്ചിദാനന്ദന്‍- സാക്ഷ്യങ്ങള്‍ - 2005
പ്രൊഫ എം ലീലാവതി- 2006
വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് അംഗങ്ങള്‍( 2004 )

പി.കെ വാസുദേവന്‍ നായര്‍ (പ്രസിഡന്‍റ് )
എന്‍ രാമചന്ദ്രന്‍ (വൈസ് പ്രസിഡന്‍റ് ,ട്രഷറര്‍)
ഒ എന്‍ വി കുറുപ്പ്( വൈസ്പ്രസിഡന്‍റ് )
എ.കെ ഗോപാലന്‍,
എം.കെ സാനു,
ഏ.കെ ആന്‍റണി ,
കെ ജയകുമാര്‍,
ശരത്ചന്ദ്രവര്‍മ (അംഗങ്ങള്‍)
സി.വി.ത്രിവിക്രമന്‍ (സെക്രട്ടറി).

വെബ്ദുനിയ വായിക്കുക