ജനുവരി ഒന്നിന് രാത്രി 11 വരെ 78,402 ഭക്തര്‍ വെര്‍ച്വല്‍ ക്യൂ മുഖേന ദര്‍ശനം നടത്തി. സ്പോട്ട് ബുക്കിംഗിലൂടെയും പരമ്പരാഗത പാതയിലൂടെയും പുല്‍മേട്ടിലൂടെയും ഭക്തര്‍ എത്തുന്നുണ്ട്. ശബരിപീഠത്തിലും മരക്കൂട്ടക്കും ശരംകുത്തിയിലും ജ്യോതിനഗറിലും സന്നിധാനം വലിയ നടപ്പന്തലിലും വടം കെട്ടിയാണ് തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നത്.