എറണാകുളത്ത് 336 പ്രവാസി വോട്ടുകള്‍

ബുധന്‍, 26 മാര്‍ച്ച് 2014 (16:06 IST)
PRO
എറണാകുളം ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലുമായി 336 പ്രവാസി വോട്ടുകളും 2481 സര്‍വീസ്‌ വോട്ടുകളുമാണുളളത്‌. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച അന്തിമവോട്ടര്‍പ്പട്ടിക പ്രകാരമാണിത്‌. പ്രവാസിവോട്ടര്‍മാരില്‍ 263 പുരുഷ വോട്ടര്‍മാരും 73 സ്ത്രീ വോട്ടര്‍മാരുമാണ്‌.

ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുളളത്‌ ആലുവ നിയോജക മണ്ഡലത്തിലാണ്‌. 35 പുരുഷ വോട്ടര്‍മാരും 12 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 47 വോട്ടര്‍മാരാണ്‌ ഇവിടെയുളളത്‌. തൃക്കാക്കര നിയോജക മണ്ഡലത്തില്‍ 38 വോട്ടുകളും എറണാകുളത്ത്‌ 35 വോട്ടുകളുമുണ്ട്‌.

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ 20, അങ്കമാലി 33, കളമശേരി 17, പറവൂര്‍ 19 വൈപ്പിന്‍ 12, കൊച്ചി തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ എട്ട്‌ വീതം, കുന്നത്തുനാട്‌ 20, പിറവം 22, കോതമംഗലം 26 എന്നിങ്ങനെയാണ്‌ പ്രവാസി വോട്ടര്‍മാര്‍.

ജില്ലയിലുളള 2481 സര്‍വീസ്‌ വോട്ടര്‍മാരില്‍ 1646 ഉം പുരുഷ വോട്ടര്‍മാരാണ്‌. 335 സ്ത്രീ വോട്ടര്‍മാരുമുണ്ട്‌. ഏറ്റവും കൂടുതല്‍ സര്‍വീസ്‌ വോട്ടരമാരുളളത്‌ പിറവം നിയോജക മണ്ഡലത്തിലാണ്‌. 251 പുരുഷ വോട്ടര്‍മാരും 89 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 340 വോട്ടര്‍മാരാണ്‌ ഇവിടെയുളളത്‌.

പറവൂരില്‍ 173 പുരുഷ വോട്ടര്‍മാരും 83 സ്ത്രീവോട്ടര്‍മാരും ഉള്‍പ്പെടെ 256 വോട്ടര്‍മാരും തൃപ്പൂണിത്തുറയില്‍ 124 പുരുഷവോട്ടര്‍മാരും 81 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 205 വോട്ടര്‍മാരാണുളളത്‌.

പെരുമ്പാവൂരില്‍ 173 വോട്ടര്‍മാരുളളതില്‍ 123 പുരുഷന്മാരും 50 സ്ത്രീ വോട്ടര്‍മാരുമാണ്‌. അങ്കമാലിയില്‍ 96 പുരുഷന്മാര്‍ 41 സ്ത്രീകളുമുള്‍പ്പെടെ 137 ഉം ആലുവയില്‍ 48 സ്ത്രീകള്‍ 80 പുരുഷന്മാരും ഉള്‍പ്പെടെ 128 ഉം കളമശേരിയില്‍ 126 വോട്ടര്‍മാരുളളതില്‍ 83 പുരുഷന്മാരും 43 സ്ത്രീകളുമാണ്‌.

വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ 109 പുരുഷന്മാരും 64 സ്ത്രീകളുമുള്‍പ്പെടെ 173 ഉം, കൊച്ചിയില്‍ 78 പുരുഷന്മാരും 48 സ്ത്രീകളുമുള്‍പ്പെടെ 125 ഉം എറണാകുളത്ത്‌ 103 പുരുഷന്മാരും 66 സ്ത്രീകളുമുള്‍പ്പെടെ 169 പേരാണുളളത്‌.

തൃക്കാക്കരയില്‍ 195 വോട്ടര്‍മാരില്‍ 116 പരുഷ്മാരും 79 സ്ത്രീകളുമാണ്‌. കുന്നത്തുനാട്‌ നിയോജക മണ്ഡലത്തില്‍ 119 പുരുഷന്മാരും 56 സ്ത്രീകളുമുള്‍പ്പെടെ 175 ഉം മൂവാറ്റുപുഴയില്‍ 106 പുരുഷന്മാരും 49 സ്ത്രീകളുമുള്‍പ്പെടെ 155 ഉം കോതമംഗലത്ത്‌ 1024 വോട്ടര്‍മാരുളളതില്‍ 85 പുരുഷന്മാരും 39 സ്ത്രീകളുമാണ്‌.

വെബ്ദുനിയ വായിക്കുക