ഇടതുചെങ്കോട്ടയാണ് പാലക്കാട് മണ്ഡലം എന്ന് പറഞ്ഞാലും അത് തെറ്റാകില്ല. എന്നാൽ, പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ ഇത്തവണ ജയമുറപ്പിച്ചിരിക്കുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി. കെ ശ്രീകണ്ഠനാണ്. എൽ ഡി എഫ് സ്ഥാനാർത്ഥി എം ബി രാജേഷിനെ 27,000ത്തിലധികം വോട്ടുകൾക്ക് പിന്നിലാക്കിയിരിക്കുകയാണ് ശ്രീകണ്ഠൻ.
ശ്രീകണ്ഠന്റെ മുന്നേറ്റത്തിന് പിന്നില്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. പീഡനാരോപണം ഉന്നയിച്ച ഡിവൈഎഫ്‌ഐ വനിതാ നേതാവിനൊപ്പമായിരുന്നു എം ബി രാജേഷ് നിലയുറപ്പിച്ചത്. എന്നാൽ, പി കെ ശശി എംഎല്‍എയെ പിന്തുണച്ചവർക്ക് രാജേഷിന്റെ നിലപാടിനോട് കടുത്ത രോഷമുണ്ടായിരുന്നു. ഈ രോഷം വോട്ട് മറിക്കലിലേക്ക് കടന്നുവെന്നാണ് ഉയരുന്ന ആരോപണം.