ഇടുക്കി ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 ലൈവ് റിസൽറ്റ് | Idukki Lok Sabha Election 2019 Live Result

ചൊവ്വ, 21 മെയ് 2019 (22:45 IST)
[$--lok#2019#state#kerala--$]
 
പ്രമുഖ സ്ഥാനാർത്ഥികൾ:-ജോയ്‌സ് ജോർജ്(എൽഡിഎഫ്), ഡീൻ കുര്യാക്കോസ് (യുഡിഎഫ്)
 
1997ൽ ഇടുക്കി മണ്ഡലം രൂപിക്രതമായതിനു ശേഷമുളള 12 മത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനാണ് മലയോര ജില്ല സാക്ഷ്യം വഹിക്കുന്നത്. ചുട്ടു പൊളളുന്ന വേനലിനൊപ്പം ഇടുക്കി തെരഞ്ഞെടുപ്പിന്റെ ആവേശച്ചൂടിലാണ്. നഷ്ടപ്പെട്ട ഉരുക്കു കോട്ട യുഡിഎഫ് തിരിച്ചുപിടിക്കുമോ, എൽഡിഎഫ് വിജയം ആവർത്തിക്കുമോ, ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ വിസ്മയിപ്പിക്കുമോ എന്നിങ്ങനെ ചോദ്യങ്ങൾ നിരവധിയാണ്.
 
സിറ്റിംഗ് എംപി ഇടത് സ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജ്ജും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസും വീണ്ടും ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ ഇരുവര്‍ക്കും പറഞ്ഞുതീര്‍ക്കുവാന്‍ ഒട്ടേറെ കണക്കുകളുണ്ട്. ഇവര്‍ക്കിടയിലേക്ക് എന്‍ഡിഎ പ്രതിനിധിയായി കന്നിയങ്കക്കാരനായി ബിഡിജെഎസ് സ്ഥാനാര്‍ഥി ബിജു കൃഷ്ണനും.
 
[$--lok#2019#constituency#kerala--$]
 
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നിലപാടുകളും ഇടുക്കിയിൽ തുടരുന്ന കർഷക ആത്മഹത്വകളും, പ്രളയാനന്തര ഇടുക്കിയോടുളള ഇടതു സർക്കാരിന്റെ അവഗണനയും, പട്ടയ വിഷയത്തിലെ മെല്ലപ്പോക്കും, വന്യജീവി ആക്രമണത്തോടുളള സർക്കാരിന്റെ അവഗണനയും തുടങ്ങിയ വിഷയങ്ങളായിരുന്നു യുഡിഎഫിന്റെ പ്രചരണായുധം. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും ഇടുക്കിയിൽ നടപ്പിലാക്കിയ വികസനങ്ങളും ഉയർത്തിക്കാട്ടിയായിരുന്നു എൽഡിഎഫിന്റെ പ്രചാരണം. എന്നാൽ ശബരിമല വിഷയം ഉപയോഗിച്ചു വോട്ടു നേടാനുളള ശ്രമത്തിലാണ് ബിജെപിയും. 
 
കേരളത്തിൽ 20 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. യുഡിഎഫും എൽഡിഎഫും ഇരുപത് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.ശശി തരൂർ, രാഹുൽ ഗാന്ധി, പി കെ ശ്രീമതി, ആന്റോ ആന്റണി തുടങ്ങി നേതാക്കളാണ് ഇത്തവണ ജനവിധി തേടുന്നത്. 2014 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 12 സീറ്റുകളും എൽഡിഎഫ് 8 സീറ്റുകളുമാണ് നേടിയത്.

വെബ്ദുനിയ വായിക്കുക