എറണാകുളം ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 ലൈവ് റിസൽറ്റ് | Ernakulam Lok Sabha Election 2019 Live Result

ചൊവ്വ, 21 മെയ് 2019 (22:48 IST)
[$--lok#2019#state#kerala--$]

പ്രമുഖ സ്ഥാനാർത്ഥികൾ:- ഹൈബി ഈഡൻ(യുഡിഎഫ്), പി രാജീവ് (എൽഡിഎഫ്)

യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനിറങ്ങിയ മണ്ഡലമായിരുന്നു എറണാകുളം. തുടർച്ചയായി കൈവരിച്ചിട്ടുളള വിജയങ്ങളുടെ മനോവീര്യത്തോടെയാണ് മുന്നണി പോർകളത്തിലിറങ്ങാറുളളത്.ഉപതെരഞ്ഞെടുപ്പുകളിലും അല്ലാതെയും ഇടതുമുന്നണി അഞ്ചു തവണ ഇവിടെ വിജയിച്ചിട്ടുണ്ടെങ്കിലും മണ്ഡലത്തിന്റെ പൊതു സ്വഭാവം പറയുമ്പോൾ യുഡിഎഫിനെയാണ് അവകാശികളായി പറയാറുളളത്.
 
[$--lok#2019#constituency#kerala--$]
 
തികഞ്ഞ ഒരു രാഷ്ട്രീയ പോരാട്ടമാണ് ഇത്തവണ എറണാകുളത്ത് നടന്നത്. ഇടതുമുന്നണി സ്ഥാനാർത്ഥിയായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംപിയുമായ പി രാജീവിനെ നിശ്ചയിച്ചതോടെ മത്സരത്തിന്റെ സ്വഭാവം മാറുകയാണ്. ജാതി-മത പരിഗണനകളിലൂന്നി സ്വതന്ത്രനേ അന്വേഷിക്കുന്ന പതിവുപരിപാടി ഒഴിവാക്കി സിപിഎം തങ്ങളുടെ ശക്തനായ പാർലമെന്റേറിയനെ അങ്കത്തിൽ ഇറക്കിയിരിക്കുകയാണ്. യുഡിഎഫിന്റെ പതിവ് ആയുധങ്ങൾ കൊണ്ട് രാജീവിനെ പ്രതിരോധിക്കാൻ കഴിയില്ല.യുഡിഎഫ് സ്ഥാനാർത്ഥിയായി, ഹൈബി ഈഡനെയാണ് രംഗത്തിറക്കിയത്. അൽഫോൻസ് കണ്ണന്താണമായിരുന്നു മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി.  
 
കേരളത്തിൽ 20 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. യുഡിഎഫും എൽഡിഎഫും ഇരുപത് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.ശശി തരൂർ, രാഹുൽ ഗാന്ധി, പി കെ ശ്രീമതി, ആന്റോ ആന്റണി തുടങ്ങി നേതാക്കളാണ് ഇത്തവണ ജനവിധി തേടുന്നത്. 2014 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 12 സീറ്റുകളും എൽഡിഎഫ് 8 സീറ്റുകളുമാണ് നേടിയത്.

വെബ്ദുനിയ വായിക്കുക