ഫണ്ട് ചെലവഴിക്കുന്ന കാര്യത്തിലും പദ്ധതി നിര്‍വ്വഹണത്തിന്റെ കാര്യത്തിലും ഭേദപ്പെട്ട പ്രകടനം തന്നെയാണ് പികെ ശ്രീമതി കാഴ്ചവച്ചത്. ലോക്‌സഭയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിൽ 161 ചര്‍ച്ചകളിൽ പങ്കെടുത്തു. 77 ശതമാനം എന്ന സംസ്ഥാന ശരാശരി ഹാജര്‍ നിലയ്‌ക്കൊപ്പം തന്നെയാണ് പികെ ശ്രീമതിയുടെ ഹാജര്‍ നിലയും. എങ്കിലും ഒരൊറ്റ സ്വകാര്യ ബില്‍ പോലും അവതരിപ്പിച്ചിട്ടില്ല എന്നത് ഒരു പോരായ്മ തന്നെയാണ്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന കാര്യത്തില്‍ പികെ ശ്രീമതി മുന്‍പന്തിയില്‍ തന്നെയാണ്. 479 ചോദ്യങ്ങളാണ് ഇക്കാലയളവിൽ സഭയിൽ ചോദിച്ചിരിക്കുന്നത്.