ബിജെപിയുടെ സ്ഥാപക നേതാക്കളായ എല്‍കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും നേരത്തെ തെരഞ്ഞെടുപ്പില്‍ നിന്ന് പൂര്‍ണ്ണമായും പാര്‍ട്ടി ഒഴിവാക്കിയിരുന്നു. ഇതിനെതിരെ പരസ്യമായി ഇരുവരും രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരെയും അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ ബിജെപിയില്‍ നടക്കവേയാണ് കോണ്‍ഗ്രസ് ജോഷിയെ മോദിക്കെതിരെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമവുമായെത്തിയിരിക്കുന്നത്.
2014ല്‍ മോദിക്കുവേണ്ടി മുരളി മനോഹര്‍ ജോഷി ഒഴിഞ്ഞു കൊടുത്ത സീറ്റാണ് വാരാണാസി. നിലവില്‍ കാണ്‍പൂരിലെ എംപിയായ ജോഷിയോട് മത്സരിക്കാനില്ലെന്ന് സ്വയം പ്രഖ്യാപിക്കാന്‍ ആദ്യം ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജോഷി അതിന് തയ്യാറായില്ല. കാണ്‍പൂരില്‍ വീണ്ടും മത്സരിക്കാന്‍ മുരളി മനോഹര്‍ ജോഷി തയ്യാറെടുക്കുന്നതിനിടെയായിരുന്നു ബിജെപി അദ്ദേഹത്തെ ഒഴിവാക്കിയതും.