നാവികസേനാ മുന്‍ മേധാവി അഡ്മിറല്‍ എല്‍ രാമദാസ് (റിട്ട.) നല്‍കിയ പരാതിയെത്തുടര്‍ന്നാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗിയില്‍നിന്നു വെള്ളിയാഴ്ച വിശദീകരണം ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ തന്നെ സൈനിക വിഭാഗങ്ങളെ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. ഇത് വകവെയ്ക്കാതെയായിരുന്നു യോഗിയുടെ പ്രസംഗം.