Suitable names for baby born in January 1: ജനുവരി ഒന്നിനു പിറക്കുന്ന ആണ്‍കുഞ്ഞുങ്ങള്‍ക്ക് പറ്റിയ കിടിലന്‍ പേരുകള്‍

രേണുക വേണു
ശനി, 28 ഡിസം‌ബര്‍ 2024 (10:05 IST)
Names for baby born in January 1: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങി കഴിഞ്ഞു. ജനുവരി ഒന്നിനു പിറക്കുന്ന ആണ്‍കുഞ്ഞുങ്ങള്‍ക്ക് പറ്റിയ കിടിലന്‍ പേരുകള്‍ അറിയാമോ? നിങ്ങളുടെ വീട്ടിലോ സുഹൃത്തുക്കള്‍ക്കിടയിലോ അങ്ങനെ പിറക്കുന്ന കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ താഴെ പറയുന്ന പേരുകളില്‍ ഒരെണ്ണം അവര്‍ക്ക് നല്‍കാവുന്നതാണ്: 
 
ആരവ് : അറിവ്, പ്രകാശം, ശബ്ദം, ഇടിമുഴക്കം എന്നിങ്ങനെ ധാരാളം അര്‍ത്ഥങ്ങളുള്ള പേരാണ് ഇത് 
 
വിഹാന്‍ : പുതിയ യുഗത്തിന്റെ തുടക്കം എന്നാണ് ഈ പേരിനു അര്‍ത്ഥം
 
ഇഷാന്‍ : ശിവന്‍ അല്ലെങ്കില്‍ സൂര്യന്‍ എന്നൊക്കെ അര്‍ത്ഥം വരുന്ന പേരാണ് ഇത് 
 
ആദി : 'തുടക്കം' എന്നാണ് ഈ പേരിനു അര്‍ത്ഥം 
 
റെയാന്‍ഷ് : 'പ്രകാശ കിരണം' എന്ന് അര്‍ത്ഥം വരുന്ന പേര് 
 
അര്‍ജുന്‍ : അര്‍ജുനനെ സൂചിപ്പിക്കുന്നു. വെളിച്ചം, തിളക്കമുള്ളത് എന്നീ അര്‍ത്ഥങ്ങള്‍ 
 
കിയാന്‍ : ദൈവത്തിന്റെ അനുഗ്രഹം, ഈശ്വരന്റെ കൃപ എന്നെല്ലാം ഈ പേരിനു അര്‍ത്ഥമുണ്ട് 
 
നിഹാല്‍ : സമ്പല്‍സമൃദ്ധി, സന്തോഷം എന്നിങ്ങനെയാണ് ഈ പേരിന്റെ അര്‍ത്ഥങ്ങള്‍ 
 
യാഷ് : പ്രശസ്തി, മഹത്വം എന്നെല്ലാം അര്‍ത്ഥം 

അനുബന്ധ വാര്‍ത്തകള്‍

Next Article