കഴിഞ്ഞ 29നായിരുന്നു സംഭവം. വിദേശത്ത് നിന്നും എത്തിയ ഭര്‍ത്താവ് ഉറങ്ങിക്കിടക്കവെ യുവതി ഇളയ മകനേയും എടുത്ത് കാമുകനൊപ്പം ഇയാള്‍ ജോലിചെയ്യുന്ന ഒമനിലേക്ക് കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ ഭര്‍ത്താവ് ഒമാനില്‍ വിളിച്ച് സുഹൃത്തുക്കളെയും സംഘടനകളെയും വിവരമറിയിച്ചു. ഇരുവരും ഒമാനില്‍ എത്തിയ ഉടനെ പൊലീസും സംഘടനകളും ഇടപെട്ട് ഇവരെ തിരിച്ചയച്ചു.
എന്നാല്‍, കോടതിയില്‍ നിന്നും കാമുകനൊപ്പം വണ്ടിയില്‍ കയറാന്‍ ഒരുങ്ങിയ അമ്മയെ വിടാന്‍ കൂട്ടാക്കാതെയുള്ള ഇളയ മകന്റെ കരച്ചില്‍ നൊമ്പരക്കാഴ്ച്ചയായി. യുവതിയുടെ തീരുമാനത്തില്‍ കോടതിയും ബന്ധുക്കളും ഞെട്ടിയിരുന്നു. അതോടൊപ്പം മകന്റെ കരച്ചില്‍ കൂടി കണ്ടതോടെ യുവതിയുടെ ബന്ധുക്കള്‍ക്കും സഹിക്കാനായില്ല. വിദേശത്തായിരിക്കെ താന്‍ സമ്പാദിച്ച പണവും ഇവരുടെ പേരില്‍ എഴുതി നല്‍കിയ സ്വത്തും തിരികെക്കിട്ടാന്‍ നിയമനടപടിക്കൊരുങ്ങുകയാണ് യുവതിയുടെ ഭര്‍ത്താവ്.