‘കണ്ണും കാതുമൊന്നുമില്ലാത്ത സമൂഹത്തോട് പ്രതികരിച്ചിട്ട് എന്താണ് കാര്യം’: രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി

തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (10:43 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ കാണാന്‍ സിനിമാ മേഖലയില്‍ നിന്ന് ആളുകള്‍ ജയിലിലെത്തിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ‘ആര്‍ക്കോ വേണ്ടി ദിലീപിനെ അമ്മ സംഘനയില്‍ നിന്ന് പുറത്താക്കുന്നതു പോലെ കാണിച്ച് പിന്നില്‍ നിന്ന് പിന്തുണയ്ക്കുകയാണ് ഇവരെല്ലാ. കണ്ണും കാതുമൊന്നുമില്ലാത്ത സമൂഹത്തോട് പ്രതികരിച്ചിട്ട് എന്താണ് കാര്യമെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു’.
 
അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് ഗണേഷ്‌കുമാര്‍ ദിലീപിനെ കാണാന്‍ എത്തിയ സംഭവം വിവാദമായിരുന്നു. ഒരു ജനപ്രതിനിധി തന്റെ സുഹൃത്തിന് വേണ്ടി മോശമായി ചിത്രീകരിക്കുമ്പോള്‍ പ്രതികരിക്കേണ്ടത് സമൂഹമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. 
 
‘ഇദ്ദേഹത്തെയോക്കെ വോട്ട് ചെയ്ത് വിജയിപ്പിച്ചത് ജനങ്ങളല്ലേ. ഇങ്ങനെയൊരാള്‍ എങ്ങനെയാണ് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്. ജനപ്രതിനിധി വ്യക്തിക്ക് വേണ്ടിയല്ല സംസാരിക്കേണ്ടതെന്നും’ ഭാഗ്യലക്ഷ്മി പറഞ്ഞു. എനിക്ക് ഒരാശ്വാസമുണ്ട്, നടിമാരൊന്നും ജയിലില്‍ പോയി ദിലീപിനെ കണ്ടില്ലല്ലോ എന്ന്. അവരിലും പോകണമെന്ന് ആഗ്രഹമുള്ളവരുണ്ടാകും. അവര്‍ ജയിലിനെ പേടിച്ചായിരിക്കും പോകാതിരുന്നത്. അതുകൊണ്ടാണല്ലോ അമ്മയുടെ യോഗത്തില്‍ ഇവര്‍ മിണ്ടാതിരുന്നതെന്നും ഭാഗ്യലക്ഷ്മി ചൂണ്ടി കാണിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍