ഷെറിന്‍ മാത്യൂസിന്റേത് കൊലപാതകമെന്ന് പൊലീസ്; വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (09:09 IST)
അമേരിക്കയില്‍ കാണാതായ ഷെറിൻ മാത്യൂസിന്റേത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. സംഭവമായി ബന്ധപ്പെട്ട് പിതാവ്  വെസ്‌ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷെറിനെ കാണാതായതിനെക്കുറിച്ച് നേരത്തെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. 
 
അമേരിക്കയില്‍ കാണാതായ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിൻ മാത്യൂസിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം ഇന്നലെ കണ്ടെത്തി. മൃതദേഹം ഷെറിന്റെതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൂന്നു വയസ് തോന്നിക്കുന്ന  മൃതദേഹം മറ്റൊരു കുഞ്ഞിന്റേതാകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ രാവിലെ 11 മണിയോടെ പൊലീസ് നായ്ക്കളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. 
 
ഷെറിന്റെ വീടിന് ഒരു കിലോമീറ്റര്‍ മാറി റോഡിലെ കലുങ്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യക്തമായ പരിശോധിച്ചതിന് ശേഷമേ ഷെറിനാണോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ഏഴിനാണ് വടക്കൻ ടെക്സസിലെ റിച്ചർഡ്സണിൽ നിന്നു ഷെറിനെ കാണാതായത്. 
 
പാലു കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്നിന് വീടിന് പുറത്തിറക്കി നിർത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണ് വളർത്തച്ഛൻ എറണാകുളം സ്വദേശി വെസ്‌ലി പൊലീസിനെ അറിയിച്ചത്. ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തിൽ നിന്നു രണ്ടു വർഷം മുമ്പാണ് വെസ്‌ലി–സിനി ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍