ശബരിമല യാത്രക്കാരെ ഇടനിലക്കാര്‍ കൊളളയടിക്കുന്നതായി രമേശ് ചെന്നിതല. ടൂര്‍ ഓപറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെടെയുളള തീര്‍ത്ഥാടകരെ കൊള്ളയടിയ്ക്കുകയാണ്. വന്‍ റാക്കറ്റുകളാണ് ഇതിനു പിന്നിലുള്ളത്. ശബരിമല യാത്രക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലപ്പോഴും ട്രെയിന്‍ ടിക്കറ്റ് ലഭിക്കുന്നില്ല. എന്നാല്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് ലഭ്യമാണ്. രണ്ടു മൂന്നു ദിവസം മുമ്പ് ടിക്കറ്റ് റിസര്‍വേഷന് ശ്രമിക്കുന്നവര്‍ക്ക് പോലും ടിക്കറ്റ് ലഭിക്കുന്നില്ല. ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല തീര്‍ത്ഥാടകര്‍ക്കുളള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന മാസ്റ്റര്‍ പ്ലാന്‍ പദ്ധതി വേഗത്തില്‍ നടപ്പിലാക്കാനും ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അഭൂതപൂര്‍വ്വമായ തിരക്ക് അനുഭവപ്പെട്ടതിനെതിനെത്തുടര്‍ന്ന് പമ്പയില്‍ നിന്ന് സ്ന്നിധാനത്തേക്ക് ഭക്തരെ കയറ്റി വിടുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.