പെണ്‍കുട്ടിയെ ചുംബിച്ച കുറ്റത്തിന് മലയാളത്തിലെ യുവ സൂപ്പര്‍താരം ജയസൂര്യയുടെ പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ അസാധാരണമായി ചുംബിച്ചതിനാണ് ജയസൂര്യയുടെ പിതാവ് താമരശേരി വാഴക്കാട് മണി(55) അറസ്റ്റിലായത്.
തൃപ്പൂണിത്തുറ ഗവണ്മെന്റ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു എന്നാണ് ബന്ധുക്കള്‍ പൊലീസിനു നല്കിയ പരാതി. ബിസ്കറ്റ് നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ മണി ചുംബിക്കുകയായിരുന്നു എന്നാണ് കേസ്. തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.