പറവയിലെ പ്രാവുകള്‍ വരെ മുസ്ലിം? മട്ടാഞ്ചേരിയില്‍ എന്താ ഹൈന്ദവര്‍ ഇല്ലേ? - സൌബിനെതിരെ സഞ്ജീവനി

ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (11:13 IST)
സൌബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയ്ക്കെതിരെ സംഘപരിവാര്‍ അനുകുലികള്‍. മലയാള സിനിമയിലെ സിനിമാ ജിഹാദ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ രംഗത്തെത്തിയത്. സഞ്ജീവനി എന്ന ഫേസ്ബുക്ക് പേജിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. 
 
മട്ടാഞ്ചേരിയിലെ പ്രധാന മുക്രിമാര്‍ എന്ന് തുടങ്ങുന്ന പോസ്റ്റില്‍ ഹൈന്ദവരെ അപമാനിക്കാനും ഹിന്ദു ബിംബങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ട് അഖണ്ഡഭാരതത്തിന്റെ ഭാഗമായ കേരളത്തെ അന്യമതവത്കരിക്കാനുമുള്ള ശ്രമങ്ങള്‍ ഉര്‍ജ്ജമായിക്കൊണ്ടിരിക്കുകയാണെന്ന് പറയുന്നു. 
 
മുന്‍പ് 'ആമേന്‍', 'അങ്കമാലി ഡയറീസ്' എന്നീ ചിത്രങ്ങളിലൂടെ ലിജോ ജോസഫ് എന്ന ക്രൈസ്തവനായ സംവിധായകന്‍ തന്റെ മതത്തിന്റെ പ്രചാരണം നടത്താന്‍ ശ്രമിച്ചിരുന്നുവെന്നും ഇപ്പോള്‍ ക്രൈസ്തവര്‍ നിര്‍ത്തിയിടത്തു നിന്ന് ഇസ്‌ലാമിസ്റ്റുകള്‍ തുടങ്ങിയിരിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു. 
 
സൗബിന്‍ പറവയിലൂടെ മട്ടാഞ്ചേരിയെ ഇസ്ലാമിക രാജ്യമായി വരച്ചു കാട്ടാന്‍ ശ്രമിച്ചിരിക്കുകയാണ്. അത് തുടക്കം മുതല്‍ ഒടുക്കം വരെ വ്യക്തമാണ്. മുഴുവനും ഇസ്ലാമിക ബിംബങ്ങളുടെ ധാരാളിത്തമാണ് പറവയിലെന്ന് ഇവര്‍ ആരോപിക്കുന്നു. ഒരൊറ്റ ഹിന്ദുകഥാപാത്രം പോലും പ്രധാനമായി ഈ സിനിമയിൽ ഇല്ല എന്നതാണ് യാഥാർഥ്യം. മട്ടാഞ്ചേരിയില്‍ എന്താ ഹൈന്ദവര്‍ ഇല്ലേ എന്ന് ഇവര്‍ ചോദിക്കുന്നു. 
 
സിനിമയില്‍ ആകെയുള്ള ഹൈന്ദവന്‍ ഒരു മെഡിക്കല്‍ സ്റ്റോറുകാരനാണ്. അതാകട്ടെ, വളരെ മോശം പ്രവൃത്തികള്‍ ചെയ്യുന്ന ഒരു കഥാപാത്രവും!! കുണ്ഠിതപ്പെട്ടുകൊണ്ട് ചോദിക്കട്ടെ, ഇസ്ലാമിസ്റ്റുകള്‍ക്ക് തീറെഴുതികൊടുത്തോ ആ നാടിനെ?. ഹൈന്ദവരെ അത്യന്തം അവഹേളിക്കുകയാണ് ഈ സിനിമ. ഇത്തരം സിനിമകൾ ഹിന്ദുക്കൾക്ക് ഭീഷണിയാണ്. സിനിമയിലൂടെ മതാധിപത്യം നേടുന്നതിനെതിരെ ഹിന്ദുക്കൾ ഉണരണം.
 
പോസ്റ്റിന്റെ പൂര്‍ണരൂപം:

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍