നടിയുടെ പേരെടുത്ത് പറഞ്ഞ ദിലീപിന്റെ അഭിഭാഷകന് കിട്ടിയത് എട്ടിന്റെ പണി !

ചൊവ്വ, 22 ഓഗസ്റ്റ് 2017 (14:22 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേര് എടുത്തു പറഞ്ഞ ദിലീപിന്റെ അഭിഭാഷകന് കോടതിയുടെ താക്കീത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതില്‍ വാദം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. 
 
ദിലീപിനെ കസ്റ്റഡിയില്‍ വയ്ക്കേണ്ട കാര്യമില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിളള കോടതിയില്‍ വാദിച്ചത്. ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി കോടതിക്ക് മുന്‍പാകെ എത്തിയിരിക്കുന്നത്. നേരത്തെ വിചാരണ കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നല്‍കിയെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല.
 
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ആക്രമണത്തിനിരയായ നടിയുടെ പേര് പരാമര്‍ശിക്കപ്പെട്ടത്. ദിലീപിന്റെ അഭിഭാഷകാണ് നടിയുടെ പേര് കോടതിയില്‍ പറഞ്ഞത്. ഉടന്‍തന്നെ ഇക്കാര്യത്തില്‍ പ്രതിഭാഗത്തിന് കോടതി താക്കീത് നല്‍കി. നേരത്തെ ആക്രമണത്തിനിരയായ നടിയുടെ പേര് പരാമര്‍ശിച്ച സംഭവത്തില്‍ പലർക്കെതിരെയും കേസെടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍