നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനു മേല്‍ പിടിമുറുക്കിയിരിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. ദിലീപിന് അളവില്‍ കവിഞ്ഞ സ്വത്തുക്കള്‍ ഉണ്ടെന്ന് നേരത്തേ വ്യക്തമായിരുന്നു. ദിലീപിന്റെ സ്വത്ത് വിവരങ്ങളുടെ കണക്കെടുക്കാന്‍ തയ്യാറായിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ദിലീപ് നടത്തിയതെന്ന് കരുതപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകള്‍ ഓരോന്നായി ഏറ്റെടുത്ത് പരിശോധിക്കാനൊരുങ്ങുകയാണ് ഏജന്‍സികള്‍.
ഉന്നത കേന്ദ്രങ്ങളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഏജന്‍സികള്‍ ഈ തീരുമാനത്തിലെക്ക് എത്തിയിരിക്കുന്നത്.
ദിലീപിന്റെ അവസാനം ഇറങ്ങിയ 14 സിനിമകളില്‍ 9 എണ്ണവും പരാജയപ്പെട്ടു. എന്നാലും, സ്വത്ത് സമാഹരണത്തില്‍ മാത്രം കുറവൊന്നും വന്നിട്ടില്ല. കൂടിയിട്ടേ ഉള്ളു എന്ന് പറയാം.
മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകള്‍ ഉള്‍പ്പെടെ വന്‍ ആസ്തികളാണ് ദിലീപ് സ്വന്തമാക്കിയിട്ടുള്ളത്. ഇതിനെ കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി സനിമകളുടെ കരാര്‍ രേഖകള്‍ അടക്കം ഏജന്‍സികള്‍ കരസ്ഥമാക്കി കഴിഞ്ഞു.
പരാജയപ്പെടുമെന്ന് ഉറപ്പുള്ള സിനിമകളുടെ നിര്‍മ്മാണം തുടങ്ങിയ പരിപാടികള്‍ പണം വെളുപ്പിക്കുന്നതിനും ഹവാല ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയാണെന്നും ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. അതേസമയം, ദിലീപ് പുഷ്പം പോലെ ജാമ്യം നേടി പോകുമെന്ന റിപ്പോര്‍ട്ടുകള്‍ പൊലീസുകാരെ ഭയത്തിലാക്കിയിട്ടുണ്ട്.