കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ലഘൂകരിക്കണമെന്ന് എല്‍ ഡി എഫ്

ബുധന്‍, 22 ഡിസം‌ബര്‍ 2010 (16:41 IST)
കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ലഘൂകരിക്കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ എല്‍ ഡി എഫ് യോഗത്തില്‍ തീരുമാനമായി. മൂന്നാര്‍ ടൗണ്‍ഷിപ്പിനു സ്ഥലമേറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനും സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യും. വിവാദങ്ങളും ജനങ്ങളുടെ എതിര്‍പ്പുമൊഴിവാക്കിയാകണം സ്ഥലം ഏറ്റെടുക്കല്‍ നടത്തേണ്ടതെന്നും യോഗം നിര്‍ദേശിച്ചു.

കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ പഞ്ചായത്തുകള്‍ക്കു കൂടി ബാധകമാക്കിയതു ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുനന്നുണ്ട്. ഈ സാഹചര്യത്തില്‍ ഗ്രാമപ്രദേശങ്ങളെ ചട്ടങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടും.

മണല്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ നിര്‍മാണരംഗത്തെ ഇതു ദോഷകരമായി ബാധിക്കുന്നുണ്ട്. നിയമപരമായി മണല്‍ കൊണ്ടുവരുന്നതിനു പോലും പൊലീസ് നടപടി നേരിടേണ്ടി വരുന്നു. ഈ അവസ്ഥ മാറ്റി അനധികൃത മണലൂറ്റുകാര്‍ക്കെതിരേ മാത്രം നടപടിയെടുത്താല്‍ മതിയെന്നും യോഗം നിര്‍ദ്ദേശിച്ചു.

വെബ്ദുനിയ വായിക്കുക