ഇരട്ടചങ്കന് ഭയന്നിരുന്നത് ഒന്നിനെ മാത്രം !- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിണറായി
വെള്ളി, 1 സെപ്റ്റംബര്‍ 2017 (10:41 IST)
പ്രേതത്തെ പേടിച്ച് ഉറങ്ങാതിരുന്ന എത്രയോ രാത്രികള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗൃഹലക്ഷ്മി വാരികയ്ക്ക് വേണ്ടി ഇന്നസെന്റ് നടത്തിയ അഭിമുഖത്തിനിടെയായിരുന്നു മുഖ്യമന്ത്രി തന്റെ കുട്ടിക്കാലത്തെ അനുഭവം പങ്കുവെച്ചത്.
”പ്രേതകഥകള്‍ അത് കേട്ടുകഴിഞ്ഞാല്‍ ആ രാത്രി ഉറങ്ങില്ലെന്ന് ഞാന്‍ കേട്ടു. ഈ ഇരട്ടചങ്കുള്ള ഒരാളാണ് നേരംവെളുക്കുന്നതുവരെ ഉറങ്ങില്ല എന്ന് പറയുന്നത്. അത് സത്യമായിരുന്നോ? ” എന്ന ഇന്നസെന്റിന്റെ ചോദ്യത്തിനാണ് പിണറായിയുടെ ഈ മറുപടി ഉണ്ടായത്.
ഞാന്‍ വളരുന്നത് അമ്മയുടെ കഥ കേട്ടുകൊണ്ടാണ്. അമ്മയുടെ കഥയില്‍ ഭൂതമുണ്ട് പ്രേതമുണ്ട് പിശാചുണ്ട്. അങ്ങനെയുള്ള എല്ലാ കഥയും കേട്ട് വളര്‍ന്നതാണ് ഞാന്‍. ആ രാത്രിയൊക്കെ എങ്ങോട്ട് തിരിഞ്ഞാലും പ്രേതമാണ് ഭൂതമാണ് പിശാചാണെന്നും പിണറായി പറഞ്ഞു.
ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് പോകില്ല. അമ്മ അടുക്കളേന്ന് അരയ്ക്കുന്നുണ്ടെങ്കില്‍ ആ പടീമ്മല് വിളക്കുവെച്ചിട്ടാണ് പഠിക്കുക. അത്രപോലും ഒറ്റയ്ക്ക് നില്‍ക്കില്ല. പിന്നെ കുറച്ച് മുതിര്‍ന്നപ്പോഴാണ് ആ പേടി മാറിയതെന്നും പിണറായി പറഞ്ഞു.