കൊന്നപ്പൂ പറിക്കുന്നതിനിടെ വീണു മരിച്ചു : വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ടു മരണം

ശനി, 15 ഏപ്രില്‍ 2023 (13:33 IST)
ആലപ്പുഴ / ഇടുക്കി : രണ്ടു വ്യത്യസ്ത സ്ഥലങ്ങളിലായി വിഷുക്കണി ഒരുക്കുന്നതിനായി കൊന്ന മരത്തിൽ കയറി പൂവ് പറിക്കുന്നതിനിടെ താഴെവീണു രണ്ടു പേർ മരിച്ചു.ആലപ്പുഴ ചാരുംമൂട് കോമല്ലൂർ പുത്തൻചന്ത കുറ്റിയിൽ രാജൻ എന്ന 57 കാരനാണ് മരിച്ചവരിൽ ഒരാൾ. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. പൂവ് പറിച്ച ശേഷം ഇദ്ദേഹം താഴെ ഇറങ്ങുന്നതിനിടെ കാൽ വഴുതിയാണ് നിലത്തു വീണത്. ഉടൻ തന്നെ കറ്റാനത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ഇന്ദിര.
 
ഇടുക്കി ജില്ലയിലെ രാജാക്കാട് രാജകുമാരിയിലാണ് സമാനമായ രീതിയിൽ രണ്ടാമത്തെ മരണം നടന്നത്. രാജകുമാരി മില്ലുംപറ്റി കരിമ്പിൻകാലായിൽ എൽദോസ് ഐപ്പ് (50) ആണ് കൊന്നമരത്തിൽ നിന്ന് വീണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് കുംഭപ്പാറ ഭാഗത്തായിരുന്നു സുഹൃത്തുക്കൾക്കൊപ്പം കൊന്നമരത്തിൽ കയറി പൂവ് പറിക്കവേ താഴെവീണത്. രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഴ്ചയിൽ തലയ്‌ക്കേറ്റ മാരകമായ മുറിവാണ് മരണത്തിനു കാരണമായത്. ഭാര്യ ഷിജി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍