വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ യുവാവിനു 20 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ചു. കോട്ടയം കല്ലറ പറവന്തുരുത്ത് പടിഞ്ഞാറേ പുറത്ത് ബാബു എന്ന ൪൩ കാരനാണു കോട്ടയം സെക്കന്‍ഡ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.ഷാജഹാന് ശിക്ഷിച്ചത്.
2012 ഓഗസ്റ്റ് ഏഴിനു രാവിലെ പതിനൊന്നരമണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ചു കയറിയതിനു 10 വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്നു മാസം തടവും അനുഭവിക്കണമെന്നും ഉത്തരവിട്ടു. പീഡിപ്പിച്ച കേസില്‍ പത്ത് വര്‍ഷം കഠിനതടവും പതിനയ്യായിരം രൂപയുമാണു പിഴ. പിഴ ഒടുക്കിയില്ലെങ്കില്‍ നാലു മാസം കൂടി തടവില്‍ കിടക്കണം. പിഴയൊടുക്കിയാല്‍ 15000 രൂപ യുവതിക്കു നല്‍കാനും വിധിയായി.
സാക്ഷികളും തെളിവുകളുമില്ലാത്ത കേസില്‍ യുവതിയുടേ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു വിധി. സംഭവ സമയം യുവതിയും ഒരു വയസുള്ള കുട്ടിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.