കഞ്ചാവ് കച്ചവടം നടത്തിയ വില്ലൂന്നിക്കാർ പിടിയിൽ

Webdunia
ശനി, 22 ഒക്‌ടോബര്‍ 2022 (15:18 IST)
കോട്ടയം: വാടക വീട്ടിൽ കഞ്ചാവ് കച്ചവടം നടത്തിയ വില്ലൂന്നി സ്വദേശികളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ വില്ലൂന്നി സ്വദേശികളായ ടുട്ടു എന്ന റൊണാൾഡോ (20), അജിത് (23) എന്നിവരാണ് പിടിയിലായത്.    
 
ഏറ്റുമാനൂർ നീണ്ടൂർ ആയിരവേലി ഭാഗത്താണ് കഞ്ചാവ് കച്ചവടം നടത്തി പ്രതികൾ പിടിയിലായത്. വിൽപ്പനയ്ക്ക് വച്ചിരുന്ന ഒന്നേകാൽ കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. ഇവർക്കൊപ്പം ഉണ്ടായിരുന്ന ജിത്തു എന്നയാൾ ഓടിരക്ഷപ്പെട്ടു. പിടിയിലായ പ്രതികൾ രണ്ടും നിരവധി കേസുകളിലെ പ്രതികളാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article