കന്നുകാലികളുമായി പോയ യുവാവിനെ വെടിവച്ചു കൊന്നു; ഗോസംരക്ഷകരെന്ന് നാട്ടുകാര്‍ - പ്രദേശത്ത് നിരോധനാജ്ഞ
രാജ്യത്ത് ഗോസംരക്ഷകരുടെ ആക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലും ഞെട്ടിച്ചിരുന്നു. സംഭവങ്ങളില്‍ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയതല്ലാതെ ശക്തമായ ഇടപെടല്‍ നടത്താന്‍ അദ്ദേഹം ശ്രമിച്ചില്ല. കൊലപാതകങ്ങളില്‍ പൊലീസും അധികാരികളും ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും ശക്തമാണ്.
പശുവിന്റെ പേരില്‍ ജമ്മു കശ്മീരില്‍ യുവാവിനെ വെടിവച്ചു കൊന്ന സംഭവമാണ് ഒടുവിലുണ്ടായത്. കശ്മീരിലെ ബധേർവയിലാണ് സംഭവം.
കന്നുകാലികളുമായി പോയ യുവാവിനെ ഒരു സംഘം ആളുകള്‍ വെടിവച്ചു കൊല്ലുകയായിരുന്നു. ഗോസംരക്ഷകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സമീപവാസികള്‍ നല്കുന്ന സൂചന. പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയതോടെ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.