പാകിസ്ഥാനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി

തിങ്കള്‍, 23 ജൂണ്‍ 2014 (16:00 IST)
പാകിസ്ഥാനില്‍ 20 കാരിയായ യുവതിയെ പാക്കിസ്താനില്‍ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം കെട്ടിതൂക്കിക്കൊന്നു. പഞ്ചാബ് പ്രവിശ്യയിലെ ലയ്യാ മേഖലയിലാണ് സംഭവം. 
 
മുസ്സമ്മില്‍ ബീവി എന്ന യുവതിയാണ് കൂട്ടബലാല്‍സംഗത്തിന് ഇരയായത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചു വന്ന രക്ഷിതാക്കള്‍ മരത്തില്‍ കെട്ടിത്തൂക്കിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. 
 
മൂന്ന് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത ശേഷം ഇവരെ തൊട്ടടുത്ത മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. 
 

വെബ്ദുനിയ വായിക്കുക