യമനില്‍ മലയാളിയെ ഹൂതി വിമതർ തട്ടിക്കൊണ്ടു പോയി

ചൊവ്വ, 7 ഏപ്രില്‍ 2015 (15:53 IST)
ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ നിന്ന് മലയാളിയെ ഹൂതി വിമതർ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. മലപ്പുറം സ്വദേശിയായ സൽമാ (48) നെയാണ് തട്ടിക്കൊണ്ടു പോയത്. അതേസമയം, മലയാളിയെ തട്ടിക്കൊണ്ടു പോയ വിവരം ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടില്ല.

സൽമാനടക്കം ആറു പേരെയാണ് ഹൂതി വിമതർ ദിവസങ്ങള്‍ക്ക് മുമ്പ് തട്ടികൊണ്ടു പോയത്. ഇതിൽ  അഞ്ചുപേരെ വിമതർ വിട്ടയച്ചെങ്കിലും സല്‍മാനെ തടവിലാക്കുകയായിരുന്നു. മോചിതരായവർ നൽകിയ വിവരം അനുസരിച്ചാണ് സൽമാൻ വിമതരുടെ പിടിയിലായ കാര്യം അറിയുന്നത്. യമനിലെ ഏത് സ്ഥലത്താണ് ഇയാളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

സൽമാന്റെ ഭാര്യയും കുട്ടിയും ഇപ്പോഴും യമനില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക