ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍, കാഴ്ചയ്ക്കുള്ള വിഭവങ്ങള്‍ (കഥാസമാഹാരം). അമ്മദൈവങ്ങളുടെ ഭൂമി (നോവല്‍); മാറഡോണ: ദൈവം, ചെകുത്താന്, രക്തസാക്ഷി എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. 'അമ്മദൈവങ്ങളുടെ ഭൂമി' എന്ന നോവലിന് 1992ലെ ഉറൂബ് അവാര്‍ഡ് ലഭിച്ചു. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന് കഥാപുരസ്കാരം , അങ്കണംഇ.പി.സുഷമ സ്മാരക എന്‍ഡോവ്മെന്റ് , മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി കഥാപുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ : സ്വീറ്റി. ഇതള്‍ മകളാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് കൂത്തുപറമ്പ് മാര്യാട് വയലുംഭാഗത്തുള്ള വീട്ടുവളപ്പില്‍.