വിവാഹ നിശ്ചയം കഴിഞ്ഞ യുവതി തൂങ്ങിമരിച്ച നിലയിൽ

വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (15:08 IST)
കൊല്ലം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തേവലക്കര പാലയ്ക്കൽ താരാഭവനത്തിൽ വിനോദ് - തങ്ക ദമ്പതികളുടെ മകൾ താരാ വിനോദ് എന്ന പത്തൊമ്പതുകാരിയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
 
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നര മണിയോടെയായിരുന്നു സംഭവം. ഈ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നിഗമനം.
 
ഒരു മാസം മുമ്പായിരുന്നു താരാ വിനോദിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍