ബസ്സില്‍ യുവതിയെ ശല്യം ചെയ്ത പൊലീസുകാരനെ യാത്രക്കാര്‍ കൈകാര്യം ചെയ്തു
കണ്ണൂരില്‍ സ്വകാര്യ ബസില്‍ യുവതിയെ ശല്യം ചെയ്ത പൊലീസുകാരനെ യാത്രക്കാര്‍ കൈകാര്യം ചെയ്തു. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെ രാജേഷാണ് യാത്രക്കാരുടെ കൈക്കരുത്ത് ശരിക്കും അറിഞ്ഞത്. ഇയാളെ പിന്നീട് കണ്ണൂര്‍ ടൌണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്പിച്ചു.
യത്രയ്ക്കിടയില്‍ രാജേഷ് നിരന്തരം ശല്യം ചെയ്യുകയാണെന്ന് യുവതി കൂടെ യാത്ര ചെയ്യുന്നവരോട് പറഞ്ഞതിനെത്തുടര്‍ന്നാണ് ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ഇടപെട്ടത്.യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്