തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റ വനിത സ്ഥാനാര്‍ത്ഥിയെ അപമാനിച്ച സംഭവത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. 14 ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മാട്ടൂല്‍ പഞ്ചായത്തിലെ മടക്കര ഈസ്റ്റ് വാര്‍ഡിലെ എസ് ഡി പി ഐ സ്ഥാനാര്‍ഥിയുടെ പരാജയമായിരുന്നു ലീഗ് പ്രവര്‍ത്തകര്‍ തികച്ചും അവഹേളിതമായ രീതിയില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തിയത്.
ഫേസ്‌ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ നവമാധ്യമങ്ങളില്‍ വീഡിയോ വൈറല്‍ ആയതോടെ വീഡിയോക്കെതിരെ പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെ അടിയന്തരമായി അന്വേഷിച്ച് കുറ്റക്കാരുടെ പേരില്‍ കേസ് എടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കേരള വനിതാ കമീഷന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.