മഞ്ചേരി മെഡിക്കൽ കോ‌ളജ് ആശുപത്രിയിലെ ക്ലോസറ്റിൽ യുവതി പ്രസവിച്ചു

Webdunia
ശനി, 31 ഡിസം‌ബര്‍ 2016 (15:15 IST)
മലപ്പുറത്ത് യുവതി ആശുപത്രിയിലെ ക്ലോസറ്റിൽ പ്രസവിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. മഞ്ചേരി സ്വദേശിയായ ദളിത് യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. 

അമ്മയെയും കുഞ്ഞിനെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോൾ നഴ്സുമാർ ആരും തന്നെ വാർഡിൽ ഉണ്ടായിരുന്നില്ല. ആശുപത്രി അധികൃതർ യുവതിയെ തിരിഞ്ഞുനോക്കിയില്ലെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. അധികൃതരുടെ അനാസ്ഥയാണ് ഈ ദുരനുഭവത്തിന് കാരണമെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
Next Article