വി എസിനെതിരെ നിയമനടപടിയ്ക്കൊരുങ്ങി കെ ബാബു

ചൊവ്വ, 6 ജനുവരി 2015 (15:26 IST)
തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെ നിയമനടപടിക്ക് നോട്ടീസ് അയക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി കെ ബാബു.

മദ്യനയത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും ഒരുമിച്ച് പോകണമെന്നാണ് ആഗ്രഹമെന്നും. ഇന്ന് നടക്കുന്ന പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപന സമിതിയില്‍ വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ധനമന്ത്രി കെഎം മാണിയെ കൂടാതെ ബാര്‍ മുതലാളിമാരുടെ പക്കല്‍നിന്നും കോഴ വാങ്ങിയത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എക്സൈസ് മന്ത്രി കെ ബാബുവും ആണെന്ന് വിഎസ് ആരോപിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക