കുടിശ്ശികയിൽ മൂന്നിലൊന്നെങ്കിലും കിട്ടിയില്ലെങ്കിൽ അടച്ചിടേണ്ടി വരും, സർക്കാരിന് മുന്നറിയിപ്പ് നൽകി സപ്ലൈക്കോ

Webdunia
ചൊവ്വ, 2 ജനുവരി 2024 (16:26 IST)
കുടിശ്ശികയില്‍ മൂന്നിലൊന്നെങ്കിലും അടിയന്തിരമായി അനുവദിച്ച് തന്നില്ലെങ്കില്‍ ഔട്ട്‌ലറ്റുകള്‍ അടച്ചിടേണ്ടി വരുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി സപ്ലൈക്കോ. 2016 മുതല്‍ വിവിധ ഘട്ടങ്ങളിലായി വിപണിയില്‍ ഇടപ്പെട്ട വകയില്‍ 16,00 കോടിയോളം കുടിശ്ശികയാണ് സപ്ലൈക്കോയ്ക്കുള്ളത്. 800 കോടിയിലധികം കുടിശികയായതോടെ സ്ഥിരം കരാറുകാര്‍ ആരും തന്നെ ടെണ്ടറില്‍ പങ്കെടുക്കാത്ത അവസ്ഥയിലാണ്.
 
ക്രിസ്മസ് പുതുവത്സര വിപണിയിലധികം കടുത്ത പ്രതിസന്ധി നേരിട്ടതോടെയാണ് ഇനിയും മുന്‍പോട്ട് പോകാനാവില്ലെന്ന നിലപാടിലേയ്ക്ക് സപ്ലൈക്കോ എത്തിയിരിക്കുന്നത്. പ്രതിസന്ധി താത്കാലികമായെങ്കിലും പരിഹരിക്കാനായി 500 കോടിയെങ്കിലും അനുവദിചെ പറ്റുവെന്ന് വകുപ്പ് മന്ത്രി നേരത്തെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. യുഡിഎഫ് കാലത്ത് ഉണ്ടായിരുന്ന പോലെ പരമാവധി 25 ശതമാനം സബ്‌സിഡിയില്‍ കുറയാത്ത വിലക്രമീകരണമാണ് സപ്ലൈക്കോയിലെ സബ്‌സിഡി നിരക്ക് പത്തിക്കുന്ന വിദഗ്ദ്ഗ സമിതി നിര്‍ദേശിക്കുന്നത്. നിലവില്‍ ഇത് 50 ശതമാനത്തോളമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article