വിഴിഞ്ഞം പദ്ധതി: മൂന്ന് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്ന് ഉമ്മന്‍ചാണ്ടി

ചൊവ്വ, 3 മാര്‍ച്ച് 2015 (15:58 IST)
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കബോട്ടാഷ് നിയമത്തില്‍ ഇളവ് പരിഗണിക്കുമെന്ന് കേന്ദ്ര ഷിപ്പിംഗ് – ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് സംബന്ധിച്ച് മന്ത്രിയുടെ പ്രതികരണം പോസിറ്റീവായിരുന്നുവെന്നും ഇളവ് ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്നും ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു. നേരത്തെ വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ടിരുന്നു. 
 
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ മൂന്ന് കമ്പനികളുമായി ഈ മാസം 9 ന് മുംബൈയില്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു ടെന്‍ഡരില്‍ യോഗ്യത നേടിയ കമ്പനികളുമായാണ് ചര്‍ച്ചയെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
വി എം സുധീരനെ കോടതി വിമര്‍ശിച്ച സംഭവത്തില്‍  വി.എം.സുധീരന്റെ അഭിപ്രായം കൂടി കോടതി കേള്‍ക്കണമായിരുന്നുവെന്നും  എന്നാല്‍ കോടതി വിധിയെക്കുറിച്ച് ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശകപ്പലുകളില്‍ വരുന്ന ചരക്ക് നേരിട്ട് തുറമുഖത്തെത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന നിയമമാണ് കബോട്ടാഷ്. കപ്പലുകളില്‍നിന്ന് ചെറു ഇന്ത്യന്‍ പതാക വഹിച്ച ചെറു കപ്പലുകളിലൂടെ ചരക്കുകള്‍ ടെര്‍മിനലില്‍ എത്തിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. കബോട്ടാഷ് നിയമത്തില്‍ ഇളവുലഭിക്കാത്ത സാഹചര്യത്തില്‍ വിഴിഞ്ഞം തുറമുഖത്തിനുള്ള ടെന്‍ഡറില്‍നിന്നു കമ്പനികള്‍ പിന്‍മാറിയിരുന്നു.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക