ആ ബിക്കിനി ചിത്രങ്ങളിലുള്ളത് വഫ അല്ല, അത് തലീമയുടേത് !

ചൊവ്വ, 6 ഓഗസ്റ്റ് 2019 (13:05 IST)
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമനൊപ്പം സംഭവസമയത്ത് കൂടെയുണ്ടായിരുന്നത് മോഡൽ കൂടെയായ വഫ ബഷീർ ആണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വഫയുടേതെന്ന പേരിൽ സോഷ്യൽ മീഡിയകളിൽ നിരവധി ബിക്കിനി ചിത്രങ്ങൾ പ്രചരിക്കുകയുണ്ടായി. 
 
എന്നാൽ, ഇതൊന്നും വഫയുടേതല്ല. മറ്റൊരു മോഡലിന്റെ ചിത്രങ്ങളാണ് ഇവയെന്ന് റിപ്പോർട്ട്‍. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ നിന്നുള്ള പ്രമുഖ മോഡല്‍ തലീമ ജുമാന്റെ ചിത്രങ്ങളാണ് വഫയുടേതെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. 
 
അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമനോടൊപ്പം കാറില്‍ സഞ്ചരിച്ച വഫ പരസ്യങ്ങളില്‍ അഭിനയിക്കുന്ന മോഡലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ്, തലീമയുടെ ചിത്രങ്ങള്‍ വഫയുടെതെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
 
അപകട സമയത്ത് കാറോടിച്ചത് ശ്രീറാമാണെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും വഫ നല്‍കിയ രഹസ്യമൊഴിയിലുണ്ട്. കാര്‍ അമിതവേഗത്തിലായിരുന്നു. വേഗത കുറയ്ക്കാന്‍ താന്‍ പറഞ്ഞെങ്കിലും ശ്രീറാം കുറച്ചില്ലെന്നും വഫ മൊഴിയില്‍ വ്യക്തമാക്കി.
 
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചത്. സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറാണ് മരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍