Who is Arikomban: ആരാണ് അരിക്കൊമ്പന്‍? അറിയേണ്ടതെല്ലാം

തിങ്കള്‍, 29 മെയ് 2023 (12:31 IST)
Who is Arikomban: കഴിഞ്ഞ ഏതാനും നാളുകളായി കേരളത്തിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമാണ് അരിക്കൊമ്പന്‍ എന്ന കാട്ടാന. ചിന്നക്കനാലിലെ ജനജീവിതം ദുസഹമാക്കിയ ആന എന്ന നിലയിലാണ് അരിക്കൊമ്പനെ മലയാളികള്‍ ആദ്യം കേട്ടത്. ആരാണ് യഥാര്‍ഥത്തില്‍ അരിക്കൊമ്പന്‍? 
 
ഏകദേശം 30 വയസ് പ്രായമുള്ള കാട്ടാനയാണ് അരിക്കൊമ്പന്‍. ഒരു വയസ് മാത്രം പ്രായമുള്ള സമയത്താണ് മൂന്നാറിലെ ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ പ്രത്യക്ഷപ്പെടുന്നത്. രോഗിയായ അമ്മയ്‌ക്കൊപ്പമാണ് തങ്ങള്‍ ആദ്യമായി അരിക്കൊമ്പനെ കണ്ടതെന്ന് ചിന്നക്കനാല്‍ വാസികള്‍ പറയുന്നു. സാധനങ്ങള്‍ മോഷ്ടിക്കുന്ന ആന ആയതിനാല്‍ അവര്‍ ആനയെ ആദ്യം വിളിച്ച പേര് കള്ളക്കൊമ്പന്‍ എന്നാണ്. 
 
അരിയാണ് ഈ ആനയുടെ ഇഷ്ട വിഭവം. അങ്ങനെയാണ് അരിക്കൊമ്പന്‍ എന്ന പേര് വീണത്. അരിയുടെ മണം പെട്ടന്ന് തിരിച്ചറിയാനുള്ള കഴിവ് അരിക്കൊമ്പനുണ്ട്. അരി കിട്ടാന്‍ വേണ്ടി വീടുകളും റേഷന്‍ കടകളും അരിക്കൊമ്പന്‍ ആക്രമിച്ചിരുന്നു. അരിക്ക് വേണ്ടി ചിന്നക്കനാലിലെ കോളനികളില്‍ അരിക്കൊമ്പന്‍ കയറിയിറങ്ങിയിരുന്നു. രാത്രി വാതിലുകളും ജനലുകളും പൊളിച്ച് അകത്ത് കടക്കുന്ന ശീലം വരെ അരിക്കൊമ്പന് ഉണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ചിന്നക്കനാല്‍ പ്രദേശത്ത് അരിക്കൊമ്പന്റെ ആക്രമണം അതീവ രൂക്ഷമാണ്. ഏഴ് പേരെ അരിക്കൊമ്പന്‍ കൊന്നിട്ടുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്. വനംവകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് 18 വര്‍ഷത്തിനിടെ അരിക്കൊമ്പന്‍ 180 ല്‍ പരം കെട്ടിടങ്ങള്‍ തകര്‍ത്തിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍