എൽ ഡി എഫ് സർകകരിന്റെ ആദ്യ നയപ്രക്യാപനമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. രണ്ടു മണിക്കൂർ നീണ്ട നയപ്രഖ്യാപന പ്രസംഗത്തിനിടെ ഉറങ്ങിയ നേതാക്കളുടെയെല്ലാം ചിത്രങ്ങൾ ഇട്ടുകൊണ്ട് ട്രോളർമാർ ട്രോളു തുടങ്ങിയിരുന്നു. എന്നാൽ ഇതിന് വിശദീകരണവുമായി എം എൽ എ വിടി ബൽറാം രംഗത്തെത്തി.
ഇടക്കൊന്ന് കണ്ണടഞ്ഞതിന്റെ പേരിൽ ഒരാളെ ഇത്ര ആക്ഷേപിക്കാനൊന്നുമില്ല എന്നാണ് വിടി ബൽറാം പറയുന്നത്. കേരള വർമ കോളജിലെ ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് വിടി ബൽറാം വിശദീകരണം നൽകിയിരിക്കുന്നത്.
ബൽറാമിന്റെ വിശദീകരണം വായിക്കാം:
നിയമസഭ തുടങ്ങിയ ദിവസമായിരുന്നു ഇന്നലെ. തലേദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പല പരിപാടികൾക്കും ശേഷം രാത്രി ട്രെയിനിലോ കാറിലോ ഒക്കെയാണ് എം.എൽ.എമാർ തിരുവനന്തപുരത്തെത്താറുള്ളത്. രാവിലെ എട്ടരക്ക് സഭ തുടങ്ങുകയും ചെയ്യും. അതുകൊണ്ട് ക്ഷീണം കാരണം ഇടക്കൊന്ന് കണ്ണടക്കുന്നതൊക്കെ മനുഷ്യസഹജമാണ്. എന്റെ അടുത്ത സീറ്റിലിരുന്ന എൽദോസ് കുന്നപ്പിള്ളി രാവിലെ വന്നപ്പോൾ തൊട്ട് നല്ല തലവേദനയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇന്നലെയാണെങ്കിൽ രണ്ടര മണിക്കൂറോളം നീണ്ടുനിൽക്കുന്ന ദീർഗ്ഘമായ പ്രസംഗമായിരുന്നു ഗവർണ്ണറുടേത്. ഇരുന്ന് കേൾക്കുക എന്നതല്ലാതെ ആ സമയത്ത് സഭാംഗങ്ങൾക്ക് വേറെയൊന്നും ചെയ്യാനില്ല. അതിനിടയിൽ ഇടക്കൊന്ന് കണ്ണടഞ്ഞതിന്റെ പേരിൽ ഒരാളെ ഇത്ര ആക്ഷേപിക്കാനൊന്നുമില്ല.
ഏതായാലും ദീപ പറഞ്ഞ മറുവശം രാവിലെ ഈ ഫോട്ടോ കണ്ടപ്പോൾ ഞാനും ആലോചിച്ചുപോയി. ഞാനോ മറ്റോ ആയിരുന്നെങ്കിൽ പിന്നെ കാലാകാലത്തിന് സംഘികൾക്കും സംഘാക്കൾക്കും ആഘോഷിക്കാൻ അത് മതിയാവുമായിരുന്നു. നമ്മൾ അവർക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുമ്പോഴൊക്കെ താഴെവന്ന് ഈ ഫോട്ടോ ഒട്ടിച്ചുവക്കാമായിരുന്നു.