പാര്‍ട്ടിവിരുദ്ധ ലേഖനം എഴുതിയ ബാലകൃഷ്ണനുമായി വിഎസ് ചര്‍ച്ച നടത്തി
ഞായര്‍, 6 സെപ്‌റ്റംബര്‍ 2015 (11:00 IST)
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സിപിഎം കൊയിലാണ്ടി മുന്‍ ഏരിയാ സെക്രട്ടറി എന്‍വി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. ഗസ്റ്റ് ഹൌസില്‍ വെച്ചായിരുന്നു കൂടിക്കാഴ്‌ച. ബാലകൃഷ്ണന്‍ രചിച്ച പുസ്തകത്തിന്റെ പുനഃപ്രകാശന ചടങ്ങിനെത്തിയതായിരുന്നു വിഎസ്. അതിനിടെ, ബാലകൃഷ്ണനെതിരെ വാട്സ്ആപ്പ് വഴി ലഘുലേഖകള്‍ പ്രചരിക്കുകയാണ്.
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്കെതിരേ നിലപാട് സ്വീകരിച്ച ബാലകൃഷ്ണന്‍ പാര്‍ട്ടി ഫണ്ടില്‍ തിരിമറി കാണിച്ചിട്ടുണ്ടെന്നും ലഘുലേഖ പറയുന്നു. പാര്‍ട്ടിവിരുദ്ധ ലേഖനം എഴുതിയതിനു തരംതാഴ്ത്തല്‍ നടപടി നേരിട്ട വ്യക്തിയാണു ബാലകൃഷ്ണന്‍.
സിപിഎം തരംതാഴ്ത്തിയ വ്യക്തിയാണ് എന്‍ വി ബാലകൃഷ്ണന്‍. കോടിയേരി ബാലകൃഷ്ണന്‍ പ്രകാശനം ചെയ്യാന്‍ വിസമ്മിച്ച മതം ലൈംഗികത മൂലധനം പരിസ്ഥിതി എന്ന പുസ്തകത്തിന്‍റെ രണ്ടാം പതിപ്പാണ് വിഎസ് പ്രകാശനം ചെയ്‌തത്.