മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ സീറ്റുകള്‍ നഷ്ടപ്പെടില്ല- ആരോഗ്യമന്ത്രി

Webdunia
ബുധന്‍, 15 ജൂലൈ 2015 (11:24 IST)
സ്വാശ്രയ മെഡിക്കല്‍ മേഖലയില്‍ സര്‍ക്കാര്‍ സീറ്റുകള്‍ നഷ്ടപ്പെടില്ലെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍. 15 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലായി 850 വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കും. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജായി പരിയാരത്തെ മാറ്റും. സ്വാശ്രയ മെഡിക്കല്‍ മേഖലയില്‍ സര്‍ക്കാര്‍ സീറ്റുകള്‍ നഷ്‌ടമാകുമെന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ശിവകുമാര്‍ വ്യക്തമാക്കി.