ഭരണപരിഷ്കാര കമ്മിഷൻ ഓഫിസ് സെക്രട്ടേറിയറ്റിനുള്ളില്‍ തന്നെ വേണമെന്ന നിലപാടിലുറച്ച് വിഎസ്

ഞായര്‍, 11 സെപ്‌റ്റംബര്‍ 2016 (13:53 IST)
ഭരണപരിഷ്കാര കമ്മിഷന്റെ ഓഫിസ് സെക്രട്ടേറിയറ്റിൽതന്നെ ആയിരിക്കണമെന്ന നിലപാടില്‍ ഉറച്ച് വി എസ് അച്യുതാനന്ദൻ. എന്നാല്‍ മാത്രമേ ഓഫിസിന്റെ പ്രവർത്തനം ഭംഗിയായി നടത്താന്‍ സാധിക്കൂ. എന്നാല്‍ ഓഫിസിന്റെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഔദ്യോഗികവസതിയായ കവടിയാർ ഹൗസിലേക്ക് താമസം മാറിയശേഷം മാധ്യമങ്ങളോട് സംസാരിക്ക്വേ അദ്ദേഹം വ്യക്തമാക്കി.
 
നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് കെട്ടിടത്തിലാണ്  ഭരണപരിഷ്കാര കമ്മിഷന് ഓഫിസ് അനുവദിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ രണ്ട് അനക്സിലും മുഖ്യ മന്ദിരത്തിലും സ്ഥലം ഉണ്ടായിരിക്കെയാണ് ലോ കോളജ് ജംക്‌ഷനിൽ വിഎസിന് ഓഫിസ് നൽകാനുള്ള സർക്കാർ നീക്കം നടന്നത്. ഇതാണ് ഇപ്പോള്‍ തർക്കവിഷയമായിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക