മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് വി എസ് അച്യുതാനന്ദന്
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
പി സി ജോര്‍ജും ബാലകൃഷ്ണപിള്ളയും മാണി കോഴ വാങ്ങിയെന്ന് പരസ്യമായി സമ്മതിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ മാണിക്ക് മന്ത്രിസഭയില്‍ തുടരാന്‍ അവകാശമില്ലെന്നും വി എസ് പറഞ്ഞു.
ആഭ്യന്തര മന്ത്രി വിജിലന്‍സിന്റെ കയ്യും കാലും കെട്ടിയിട്ടിരിക്കുകയാണ്. അഴിമതി പുറത്തുവന്ന സാഹചര്യത്തില്‍ നീതിന്യായ സ്ഥാപനങ്ങള്‍ സ്വമേധയ കേസെടുക്കണണമെന്നും വി എസ് അച്യുതാനന്ദന് പറഞ്ഞു.