സിപിഎമ്മിലെ തെറ്റായ നടപടികളെ എതിര്‍ക്കും: വിഎസ്

ബുധന്‍, 31 ഡിസം‌ബര്‍ 2014 (20:11 IST)
സിപിഎമ്മിലെ തെറ്റുകളെ എതിര്‍ക്കുകയും അവ ചൂണ്ടിക്കാണിച്ചും മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. പാര്‍ട്ടിയിലെ തെറ്റായ നടപടികളെ എതിര്‍ക്കുന്നതിനൊപ്പം തന്നെ പാര്‍ട്ടിയുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എതിര്‍ത്തിട്ടും മുഖ്യമന്ത്രി ഐജി ടോമിന്‍ തച്ചങ്കരിക്ക് എഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത് ഭരണഘടനാ വിരുദ്ധമാണ്. മുഖ്യമന്ത്രിയാണ് തച്ചങ്കരിയെ സംരക്ഷിച്ചതെന്നും വിഎസ് ആരോപിച്ചു.

അതിനിടെ പ്രതിപക്ഷ തോവ് വി എസ് അച്യുതാന്ദതിനെരെ സിപിഎം ആലപ്പുഴ ജില്ലാ തോവ് ടി കെ പളനി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി.

നേരത്തെ ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍  മാരാരിക്കുളത്ത് തന്നെ ഒറ്റിക്കൊടുത്തവരാണ് സ്മാരകം തകര്‍ത്തതിന് പിന്നിലെന്നും തന്നെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന ടികെ പളനി അടക്കമുള്ളവര്‍ ഇതിന്റെ പിന്നിലുണ്ടെന്നും വി എസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. എന്നാല്‍ സ്മാരകം തകര്‍ത്തതില്‍ വിഎസിനും പങ്കുണ്ടെന്നും, വിഷയത്തിലെ വിഎസിന്റെ പങ്കും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നുമാണ് ടികെ പളനി പ്രതികരിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക