ഇടതുതരംഗം ആഞ്ഞുവീശിയ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് ഭരണക്കസേരയിലേക്ക് പോകുകയാണ്. അതേസമയം, മുഖ്യമന്ത്രി ആരാകുമെന്ന് എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയാകാനാണ് സാധ്യത.
സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് കേരളത്തിലെത്തും. പിണറായി വിജയന്‍ തന്നെ അടുത്ത മുഖ്യമന്ത്രി എന്ന ധാരണയോടെ ആയിരിക്കും ഇരുനേതാക്കളും സംസ്ഥാനത്ത് എത്തുക.
പിണറായി വിജയനെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയാണെങ്കില്‍ വി എസ് അച്യുതാനന്ദന് എന്ത് പദവി നല്കുമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന പദവി വി എസ് സ്വീകരിക്കുമോ എന്ന് ഉറപ്പു വരുത്തേണ്ടതുമുണ്ട്. ഇക്കാര്യങ്ങളില്‍ ഇന്നു തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.