വി എസിനു മുന്നിലെ നിയമതടസ്സങ്ങള്‍ ഒഴിവാക്കാന്‍ നടപടി; നിയമഭേദഗതി ബില്‍ വ്യാഴാഴ്ച അവതരിപ്പിക്കും

ബുധന്‍, 13 ജൂലൈ 2016 (16:07 IST)
മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന് കാബിനറ്റ് പദവി നല്കുന്നതിന് മുന്നോടിയായി നിയമഭേദഗതി ബില്‍ നാളെ നിയമസഭ പരിഗണിക്കും. വി എസിന് കാബിനറ്റ് പദവി ലഭിക്കുന്നതിനുള്ള നിയമതടസങ്ങള്‍ ഒഴിവാക്കലാണ് ബില്ലിന്റെ ലക്‌ഷ്യം.
 
ഇരട്ടപദവി പ്രശ്നം പരിഹരിക്കാനാണ് ബില്‍ ഭേദഗതി നടത്തുന്നത്. എം എല്‍ എ ആയിരിക്കുന്നയാള്‍ കാബിനറ്റ് പദവിയോടെ ഭരണ പരിഷ്‌കരണ അധ്യക്ഷന്‍ പദവി ഏറ്റെടുക്കുമ്പോഴുള്ളാ ഇരട്ടപദവി പ്രശ്നം പരിഹരിക്കുന്നതിന് മുന്നോടിയായാണ് ബില്‍ ഭേദഗതി ചെയ്യുന്നത്. 1951ല്‍ കൊണ്ടുവന്ന ബില്ലാണ് ഭേദഗതി ചെയ്യുന്നത്. ഇരട്ടപദവി കാരണം വി എസിന് നിയമസഭാംഗത്വം നഷ്‌ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഇത്.

വെബ്ദുനിയ വായിക്കുക