സമ്മേളനത്തിന്റെ പകിട്ട് നഷ്‌ടമായി; പിണാറായിക്കെതിരെ കേന്ദ്ര നേതാക്കള്‍
വെള്ളി, 20 ഫെബ്രുവരി 2015 (15:37 IST)
പ്രതിപക്ഷ നേതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ വിഎസ് അച്യുതാന്ദനെതിരെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്ര നേതൃത്വത്തിന് എതിര്‍പ്പ്. 21മത് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന സംസ്ഥാനസമ്മേളന സമയത്ത് വിഎസിനെതിരെ പ്രമേയം പാസാക്കിയതും, വിഎസ് പതിവായി അച്ചടക്ക ലംഘനം നടത്തുന്നതായി പത്രസമ്മേളനം വിളിച്ച് പിണറായി പറഞ്ഞതുമാണ് കേന്ദ്ര നേതൃത്വത്തിനെ ചൊടിപ്പിച്ചത്.
സംസ്ഥാന സമ്മേളന സമയത്ത് പാര്‍ട്ടി സെക്രട്ടറി പ്രമേയം പരസ്യമാക്കിയത് തെറ്റാണെന്ന് സിതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. അതേസമയം ചില സംസ്ഥാന നേതാക്കളും പിണറായി വിജയന്‍ നടത്തിയ നടപടിയില്‍ കേന്ദ്ര നേതൃത്വത്തെ അതൃപ്‌തി അറിയിക്കുകയും ചെയ്തു. പ്രേമയം പരസ്യമാക്കിയതും വാര്‍ത്താസമ്മേളനം വിളിച്ച് ചേര്‍ത്ത് വിവരങ്ങള്‍ പരസ്യമാക്കിയ പാര്‍ട്ടി സെക്രട്ടറിയുടെ നടപടി സംസ്ഥാന സമ്മേളനത്തിന്റെ പകിട്ട് നഷ്‌ടപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് ഉണ്ട്.
നിലവിലെ അവസ്ഥ കേന്ദ്ര നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. വിഎസ് അച്യുതാന്ദന്‍ പിണറായി വിജയന്‍ വാക്ക് പോര് അവസാനിപ്പിക്കേണ്ടതും. ഇരുവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പേകേണ്ട അവസ്ഥയും കേന്ദ്ര നേതൃത്വത്തിന്റെ തലയിലായിരിക്കുകയാണ്. അതേസമയം വൈകിട്ട് പിണറായി വിജയന്‍ അവതരിപ്പിക്കുന്ന സംഘടന റിപ്പോര്‍ട്ടില്‍ വിഎസിനെതിരെ കൂടുതല്‍ പരാമര്‍ശം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.