സമത്വ മുന്നേറ്റയാത്ര; സുധീരന്റെ പ്രസ്‌താവന തറവര്‍ത്തമാനം- വെള്ളാപ്പള്ളി

ശനി, 28 നവം‌ബര്‍ 2015 (13:42 IST)
കെപിസിസി പ്രസിഡ്ന്റ് വിഎം സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. സമത്വ മുന്നേറ്റയാത്ര ക്വട്ടേഷന്‍ യാത്രയാണെന്ന സുധീരന്റെ പ്രസ്‌താവനയ്‌ക്കെതിരെയാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്.

സമത്വ മുന്നേറ്റയാത്ര ക്വട്ടേഷന്‍ യാത്രയാണെന്ന സുധീരന്റെ പ്രസ്‌താവന തറവര്‍ത്തമാനമാണ്. ഹിന്ദു കൂട്ടായ്‌മയെ തകര്‍ക്കാന്‍ ചില മരീചന്‍‌മാര്‍ ഇറങ്ങിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെബ്ദുനിയ വായിക്കുക