ഘടകകക്ഷികളെ അടര്‍ത്തിയെടുക്കാമെന്നതു മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം: സുധീരന്‍
യുഡിഎഫിലെ ഘടകകക്ഷികളെ അടര്‍ത്തിയെടുക്കാമെന്ന എല്‍ഡിഎഫിന്റെ സ്വപ്നം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. യുഡിഎഫ് തെക്കന്‍ മേഖലാജാഥയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.
അതേസമയം, മലബാർ സിമന്റ്സ് അഴിമതിയെ കുറിച്ച് സിബിഐയുടെ പ്രത്യേക സംഘം അന്വേഷിക്കണമെന്നും. മലബാർ സിമന്റസിൽ ബാഹ്യശക്തികൾ ഇടപെട്ടിട്ടുണ്ട്. ഇടത് ഭരണകാലത്ത് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന് പങ്കുണ്ടെന്ന മുൻ എംഡി സുന്ദരമൂർത്തിയുടെ ആരോപണം അന്വേഷിക്കണമെന്നും സുധീരൻ പറഞ്ഞു.