എജി ഓഫീസിനെതിരായ പരാമര്‍ശത്തില്‍ അപാകത കാണുന്നില്ല: സുധീരന്‍

ശനി, 8 ഓഗസ്റ്റ് 2015 (12:41 IST)
അഡ്വക്കേറ്റ് ജനറലിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്. സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കാൻ അഡ്വക്കേറ്റ് ജനറലിന് ബാധ്യതയുണ്ട്. സര്‍ക്കാരിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ ശ്രമിക്കണം. അതിന് അവര്‍ക്ക് ബാധ്യതയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കാൻ ഭരണഘടന പദവിയിൽ ഇരിക്കുന്നവർ ശ്രമിക്കുമ്പോള്‍ അവരുടെ കുടുംബാംഗങ്ങൾ എതിർകക്ഷിക്ക് വേണ്ടി ഹാജരാകുന്നത് ശരിയല്ല. എജി കുടുംബ താല്‍പര്യത്തിന് വേണ്ടി വാദിക്കുന്നത് ശരിയായില്ല. ജഡ്ജിമാര്‍ വിമര്‍ശിക്കുമ്പോള്‍ അതിനെ കാടടച്ച് എതിര്‍ക്കുകയല്ല വേണ്ടത്. പകരം വിമര്‍ശനത്തില്‍ കഴമ്പുണ്ടോ എന്ന് പരിശോധിക്കുകയാണ് വേണ്ടതെന്നും സുധീരന്‍ പറഞ്ഞു. എജി ഓഫീസിനെതിരായ പരാമര്‍ശത്തില്‍ അപാകത കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസുകൾ പരിഗണിക്കുമ്പോള്‍ ആ കേസുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ജഡ്ജിമാർ പറയുന്നത് ശരിയല്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഹൈക്കോടതിയിൽ നിന്ന് വന്ന പരാമർശം ഇത്തരത്തിലുള്ളതാണ്. ഇത്തരം വിമര്‍ശനങ്ങള്‍  ഉചിതമാണെന്ന് തോന്നുന്നില്ലെന്നും സുധീരൻ പറഞ്ഞു. കൊച്ചിയില്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ സ്‌മ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക