വിഭാഗീയത സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്: സുധീരന്‍

Webdunia
വെള്ളി, 31 ഒക്‌ടോബര്‍ 2014 (15:53 IST)
ദേശീയ നേതാക്കളെ മറന്നുക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ദേശീയ നേതാക്കളെ അനുസ്മരിക്കുന്ന കാര്യത്തില്‍പ്പോലും കേന്ദ്രസര്‍ക്കാര്‍ വേര്‍തിരിവുകള്‍ കാണിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.

ദേശീയ നേതാക്കള്‍ രാഷ്ട്രത്തിന്റെ സ്വത്താണ്. അവരെ ആദരിക്കുന്നതില്‍ വേര്‍തിരിവുകള്‍ പാടില്ലെന്നും സുധീരന്‍ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് ഇന്ദിരാഗാന്ധിക്കും സര്‍ദാര്‍ വല്ലഭായി പട്ടേലിനും ആദരാജ്ഞലി അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.